
ചാത്തന്നൂർ: ശ്രീജ സുരേഷിന്റെ 'ആരായിരുന്നു അയാൾ' എന്ന പുസ്തകത്തിന്റെയും 'ഒറ്റമരച്ചില്ലകൾ' എന്ന കവിതാസമാഹാരത്തിന്റെ കവർപേജിന്റെയും പ്രകാശനവും കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിൽ നടന്നു. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദീപ അദ്ധ്യക്ഷത വഹിച്ചു.സുനിൽകുമാർ കിഴക്കനേല സ്വാഗതം പറഞ്ഞു. സിനിമ, സീരിയൽ, നാടക രചയിതാവ് രാജൻ കിഴക്കനേല ആരായിരുന്നു അയാൾ എന്ന പുസ്തകം റിട്ട. ഹെൽത്ത് ഇൻസ്പെക്ടറും അദ്ധ്യാപകനുമായിരുന്ന സന്തോഷ് കുമാറിന് നൽകി പ്രകാശനം ചെയ്തു. ആദ്യ കോപ്പി ശ്രീജ സുരേഷിന്റെ അദ്ധ്യാപകനായ കുഞ്ഞയ്യപ്പൻ ഏറ്റുവാങ്ങി. സമുദ്രതീരം ചെയർമാൻ റുവൽ സിംഗ് ഒറ്റമരചില്ലകൾ എന്ന പുസ്തകത്തിന്റെ കവർപേജ് പ്രകാശനം ചെയ്തു. പാരിപ്പള്ളി ഗണേഷ് ഗ്രന്ഥശാല പ്രസിഡന്റ് എസ്.ആർ. അനിൽകുമാർ , കിഴക്കനേലാ ജവഹർലാൽ നെഹ്റു ഗ്രന്ഥശാല പ്രസിഡന്റ് വിനോദ് പാരിപ്പള്ളി, ധർമ്മപാലൻ, വേണു സി. കിഴക്കനേല, ബിജു കിഴക്കനേല എന്നിവർ സംസാരിച്ചു.