 
തഴവ: വനിത-ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പോഷക ബാല്യം പദ്ധതിയുടെ ഓച്ചിറ ബ്ലോക്ക് തല ഉദ്ഘാടനം കുലശേഖരപുരം നീലികുളം 59-ാം നമ്പർ അങ്കണവാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ നിർവഹിച്ചു. ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുൽഫിയ ഷെറിൻ ,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാകുമാരി, ബി.ഡി.ഒ സക്കീർ ഹുസൈൻ ,എൽ.ബിജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നീലികുളം 124-ാം നമ്പർ അങ്കണവാടിയിൽ പോഷകാഹാര വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് അംഗം ദീപക് ശിവദാസ് നിർവഹിച്ചു. പദ്ധതി അനുസരിച്ച് അങ്കണവാടി കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും നൽകും.