
കൊല്ലം: കേരളാ ബാങ്കിന്റെ നിഷ്ക്രിയ ആസ്തിയിൽ നിന്ന് 600 കോടി രൂപ 100 ദിവസത്തിനുള്ളിൽ പിരിച്ചെടുക്കുകയെന്ന ലക്ഷ്യവുമായി തുടങ്ങിയ മിഷൻ 100 ഡെയ്സ് പദ്ധതിയുടെ ജില്ലാ തല ഉദ്‌ഘാടനം ബാങ്ക് ഡയറക്ടർ അഡ്വ.ജി.ലാലു കൊല്ലം ഓഫീസിൽ കേരളാ ബാങ്ക് ഏരൂർ ശാഖയിലെ വായ്പക്കാരിയിൽ നിന്ന് കുടിശിക തുക ഏറ്റുവാങ്ങി നിർവഹിച്ചു.
മഹാമാരിയുടെ കാലത്ത് വിവിധ പദ്ധതികൾ നടപ്പാക്കി കേരളാ ബാങ്ക് സാധാരണക്കാരന്റെ വിവിധ ആവശ്യങ്ങൾ നിറവേറ്റി. നിക്ഷേപങ്ങൾക്ക് സുരക്ഷ ഉറപ്പാക്കി പ്രവർത്തിക്കുന്നതിന്റെ തെളിവാണ് ഇത്തരം കർമ്മ പദ്ധതികളെന്ന് അഡ്വ. ജി. ലാലു പറഞ്ഞു.
കേരളാ ബാങ്ക് കൊല്ലം സി.പി.സിയിലെ ഡെപ്യൂട്ടി ജനറൽ മാനേജർ പി.കെ. ജിനീഷ്, ഏരിയാ മാനേജർമാരായ എസ്.സുനിൽ കുമാർ, ആർ.ദീപു കുമാർ, സീനിയർ മാനേജർമാരായ കെ.വി.സ്മിത, വിനുകുമാർ, മാനേജർമാർമാരായ എം. വേണുഗോപാൽ, ബി. രാജഗോപാൽ, നരേന്ദ്രലാൽ തുടങ്ങിയവർ പങ്കെടുത്തു.