തൊടിയൂർ : മഹാകവി കുമാരനാശാന്റെ ദുരവസ്ഥ, ചണ്ഡാല ഭിക്ഷുകി എന്നീ കൃതികളുടെ നൂറാം

വർഷികത്തോടനുബന്ധിച്ച് കരുനാഗപ്പള്ളി സർഗചേതന സെമിനാർ നടത്തി.

കരുനാഗപ്പള്ളി ടൗൺ ക്ലബിൽ നടന്ന സെമിനാറിൽ ഡോ.എം. ജമാലുദ്ദീൻ കുഞ്ഞ് വിഷയാവതരണം നടത്തി.

സർഗചേതന പ്രസിഡന്റ് മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി പി.ബി.രാജൻ സ്വാഗതം പറഞ്ഞു. ജയചന്ദ്രൻ തൊടിയൂർ, തഴവരാധാകൃഷ്ണൻ ,

ഡി.വിജയലക്ഷ്മി, ലീലാകൃഷ്ണൻ, തൊടിയൂർവസന്തകുമാരി, ഫാത്തിമ താജുദ്ദീൻ, ഷീലാജഗധരൻ, ഷിഹാബ് എസ്.പൈനുംമൂട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. നസീം ബീവി നന്ദി പറഞ്ഞു.