 എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും

കൊല്ലം: എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും അമരത്ത് വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ശ്രീനാരായണ എംപ്ലോയീസ് ഫോറം, ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ, ചൈതന്യ കണ്ണാശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ന് സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും നടത്തും.

രാവിലെ 8.30ന് കൊല്ലം വനിതാ കോളേജിൽ എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. എപ്ലോയീസ് ഫോറം കേന്ദ്ര സമിതി പ്രസിഡന്റ് എസ്. അജുലാൽ അദ്ധ്യക്ഷനാകും. യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർ പി. സുന്ദരൻ, കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. അനിൽകുമാർ നീരാവിൽ, കൊല്ലം എസ്.എൻ വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ, പി.ജെ. അർച്ചന, എ.ആർ. രഘുനാഥൻ തുടങ്ങിയവർ സംസാരിക്കും. എംപ്ലോയീസ് ഫോറം കോ ഓർഡിനേറ്റർ പി.വി. രജിമോൻ സ്വാഗതവും ഫോറം കൊല്ലം യൂണിയൻ പ്രസിഡന്റ് ഡോ. കെ. സാബുക്കുട്ടൻ നന്ദിയും പറയും. തിമിര ശസ്ത്രക്രിയ ആവശ്യമായി വരുന്നവർക്ക് ഇതിനുള്ള സൗകര്യം സൗജന്യമാണ്.

ക്യാമ്പിൽ വരുന്നവർ ആധാർ, റേഷൻകാർഡ്, ആരോഗ്യ ഇൻഷ്വറൻസ് കാർഡ് എന്നിവ കരുതണം. ഉച്ചയ്ക്ക് ഒന്നുവരെയാണ് ക്യാമ്പ്. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് പുറമേ തത്സമയ രജിസ്ട്രേഷനിലൂടെയും പങ്കെടുക്കാം. ഫോൺ: 9446526859, 9947109154, 9349708195, 8921529684.