1-
ശാരീരിക പരിമിതിയുള്ള സഹോദരിമാർക്ക് സി.പി.എം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം ജില്ലാ സെക്രട്ടറി എസ്. സുദേവൻ​​​​​​​ നിർവഹിക്കുന്നു

കൊല്ലം: കാഴ്ചയ്ക്കും കേൾവിക്കും പരിമിതിയുള്ള സഹോദരിമാർക്ക് സി.പി.എമ്മിന്റെ നേതൃത്വത്തിൽ വീടുവച്ചു നൽകുന്നു. പള്ളിത്തോട്ടം മൂതാക്കര പെ​റ്റടത്ത് പുരയിടത്തിൽ ജമീല ബീവി, മഹമൂദ സഹോദരങ്ങൾക്കാണ് പോർട്ട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീടുവയ്ക്കുന്നത്. 700 ചതുരശ്ര അടി വിസ്‌തീർണമുള്ള വീടിന്റെ ശിലാസ്ഥാപനം ജില്ലാ സെക്രട്ടറി എസ്.സുദേവൻ നിർവഹിച്ചു. കൊല്ലം ഏരിയാ സെക്രട്ടറി എ.എം. ഇഖ്ബാൽ, അഡ്വ.ഇ.ഷാനവാസ് ഖാൻ, ജി.ആനന്ദൻ, എച്ച്. ബെയ്‌സിൽ ലാൽ, മസസവാദ്, ജെ. ബിജു, പി.കെ.സുധീർ എന്നിവർ പങ്കെടുത്തു.