കരുനാഗപ്പള്ളി: നീലകണ്ഠ തീർത്ഥപാദ സ്വാമിയുടെ 101-ാം മഹാസമാധി വാർഷികാചാരണത്തിന്റെ ഭാഗമായി നീലകണ്ഠതീർത്ഥപാദാശ്രമത്തിൽ സംഘടിപ്പിച്ച ആത്മീയ സമ്മേളനം സ്വാമി ചിദാനന്ദ പുരി ഉദ്ഘാടനം ചെയ്തു. സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദ അദ്ധ്യക്ഷനായി. മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ഡോ.വിശ്വനാഥൻ നമ്പൂതിരി , ഡോ.രാജീവ് ഇരിങ്ങാലക്കുട, ശ്രീകുമാർ കോട്ടയം, മങ്ങാട് ബാലചന്ദ്രൻ ,ഗോപിനാഥപിള്ള, അഡ്വ.എസ്.സോമൻ പിള്ള,അരുൺകുമാർ, രവികുമാർ ചേരിയിൽ എന്നിവർ സംസാരിച്ചു. സാംസ്കാരിക സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബി.ഗോപിനാഥൻപിള്ള അദ്ധ്യക്ഷനായി. ഡോ.അച്ചുത് ശങ്കർ എസ്.നായർ, ഡോ.ആർ.രാമൻനായർ, ഡോ.എസ്.ഗീതാമണിഅമ്മ, ഡോ.പി.മനോജ്, എം.ഭാസ്കരകുമാർ, ശ്രീകുമാർ കോയിക്കൽ എന്നിവർ പ്രസംഗിച്ചു.