noushad1
അങ്കണവാടി കുട്ടികൾക്കുള്ള മുട്ടയും പാലും പദ്ധതി ഉദ്ഘാടനം എം.നൗഷാദ് എം.എൽ.എ നിർവഹിക്കുന്നു

കൊട്ടിയം: പോഷകബാല്യം പദ്ധതിയുടെ ഭാഗമായി അങ്കണവാടി കുട്ടികൾക്ക് ആഴ്ചയിൽ രണ്ടു ദിവസം മുട്ടയും പാലും നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം കോർപ്പറേഷനിലെ മണക്കാട് ഡിവിഷനിൽപ്പെട്ട എൺപത്തി ഒന്നാം നമ്പർ അങ്കണവാടിയിൽ നടന്നു. എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ നസീമാഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. വനിത,​ ശിശു വികസന ജില്ലാഓഫീസർ വിജി പദ്ധതി വിശദീകരിച്ചു. അർബൻ (രണ്ട്)​ ശിശു വികസന ഓഫീസർ ജെ.ഗ്രേസി, സൂപ്രണ്ട് വിനോദ്, സൂപ്പർവൈസർ സീന, അങ്കണവാടി വികസന സമിതി അംഗങ്ങളായ ജയലാൽ, അബ്ദുൽ ഖാദർ, ശശിധരൻനായർ, രാജേന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.