eru
ഇരുമ്പനങ്ങാട് എ.ഇ.പി.എം.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിത്ത് വിതയ്ക്കൽ പഞ്ചായത്ത് അംഗം എസ്. സുധർമ്മാദേവി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ലോക പ്രകൃതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി എഴുകോൺ ഇരുമ്പനങ്ങാട് എ.ഇ.പി.എം.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തളിർക്കട്ടെ പുതുനാമ്പുകൾ എന്ന പേരിൽ വിത്ത് വിതയ്ക്കൽ സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗം എസ്. സുധർമ്മാദേവി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഡി. ശ്രീകുമാർ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ വി.കെ. രാജേശ്വരി അമ്മ സ്വാഗതം പറഞ്ഞു. അദ്ധ്യാപകരായ ജ്യോതി ഭാസ്കർ, ശ്രീജ മോഹൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മിത്രാ മോഹൻ എന്നിവർ സംസാരിച്ചു.