പത്തനാപുരം :എസ്. എൻ. ഡി. പി യോഗം 1250-ാം നമ്പർ ചെന്നിലമൺ ശാഖയിലെ ഗുരുകുലം കുടുംബയോഗത്തിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ശാഖ മന്ദിരത്തിൽ നടന്നു. ശാഖ പ്രസിഡന്റ് സി.വി.സോമരാജൻ അദ്ധ്യക്ഷനായി. യോഗം ഡയറക്ടർ ബോർഡ് അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുടുംബയോഗം കൺവീനർ മഞ്ജുള സതീഷ് വരവ് ചെലവ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് തിരഞ്ഞെടുപ്പ് നടന്നു. യൂണിയൻ കൗൺസിലർ വി. ജെ. ഹരിലാൽ, ശാഖ സെക്രട്ടറി ജി. ഭുവനേന്ദ്രപ്രസാദ്, യൂത്ത്മൂവ്മെന്റ് യൂണിയൻ കൗൺസിലർ വി.അനീത് എന്നിവർ സംസാരിച്ചു.കുടുംബയോഗം ചെയർമാൻ കെ. സുശീലൻ സ്വാഗതവും ശാഖ വൈസ് പ്രസിഡന്റ് ബി. ജയൻ നന്ദിയും പറഞ്ഞു.