ഓച്ചിറ: കേരള തണ്ടാൻ മഹാസഭ സംസ്ഥാന ഭാരവാഹികൾ ഓച്ചിറയിൽ നടന്ന
ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മുൻ സഭാ വൈസ് പ്രസിഡന്റ് എൻ.വേലായുധൻ അദ്ധ്യക്ഷനായി. ഡോ. പി എൻ.പ്രേമചന്ദ്രൻ (പ്രസിഡന്റ്), എൻ. രാജേന്ദ്രൻ (വൈസ് പ്രസിഡന്റ്), ജി. വരദരാജൻ (ജനറൽ സെക്രട്ടറി) എന്നിവരാണ് അധികാരമേറ്റത്. സഭാ ഡയറക്ടർ ബോർഡ് അംഗങ്ങൾ, യൂണിയൻ പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.