press
പൂതക്കുളം പഞ്ചായത്ത് വാർഷിക ദിനാഘോഷം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സദാനന്ദൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

പരവൂർ : പൂതക്കുളം ഗ്രാമപഞ്ചായത്ത് 69 വർഷം പിന്നിട്ടതിന്റെ ആഘോഷവും വിദ്യാർത്ഥികളെ അനുമോദിക്കലും ലഹരി വർജന ബോധവത്ക്കരണവും പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എസ്. അമ്മിണി അമ്മ അദ്ധ്യക്ഷത വഹിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.സദാനന്ദൻപിള്ള വാർഷികദിനാഘോഷയോഗം ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യർത്ഥികളെ ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് വനിത സിവിൽ എക്സൈസ് ഓഫീസർ റാണി സൗന്ദര്യ ലഹരിവിരുദ്ധ ബോധവത്ക്കരണം നടത്തി. ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സൗമ്യ ഗോപാലകൃഷ്ണൻ ശുചിത്വ ബോധവൽക്കരണം

നടത്തി. ജില്ല പഞ്ചായത്ത് അംഗം എ.ആശാദേവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി.ജയ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ

ഡി.സുരേഷ് കുമാർ, ലൈജ ജോയ്, ജീജ സന്തോഷ്, പഞ്ചായത്ത് അംഗങ്ങളായ രമ്യ, ഷൈജുബാലചന്ദ്രൻ, കെ.പ്രകാശ് , സി.മഞ്ജുഷ എന്നിവർ സംസാരിച്ചു.