പുനലൂർ: വന്യമൃഗശല്യം ഒഴിവാക്കി ക‌ർഷകരെയും കാർഷിക വിളകളെയും സംരക്ഷിക്കണമെന്ന് അഖിലേന്ത്യ കിസാൻ സഭ ആര്യങ്കാവ് മേഖല സമ്മേളനം ആവശ്യപ്പെട്ടു. കിസാൻ സഭ ജില്ല വൈസ് പ്രസിഡന്റും പുനലൂർ നഗരസഭ വൈസ് ചെയർമാനുമായ വി.പി.ഉണ്ണികൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജോയി കൊല്ലംപറമ്പിൽ അദ്ധ്യക്ഷനായി. ജില്ല കമ്മിറ്റി അംഗം കെ.രാജൻ, സി.പി.ഐ ആര്യങ്കാവ് ലോക്കൽകമ്മിറ്റി സെക്രട്ടറി വി.എസ്.സോമരാജൻ, സാൻ ജോയി, ബിന്ദു പ്രകാശ്, അതുൽകൃഷ്ണൻ, പി.വൈ.സജി, സണ്ണി പാലരുവി തുടങ്ങിയവർ സംസാരിച്ചു. മേഖല ഭാരവാഹികളായി വി.എസ്.സോമരാജൻ(പ്രസിഡന്റ്),ജോഷി മറ്റം, മാരിയരപ്പൻ, ബിന്ദു പ്രകാശ്( വൈസ് പ്രസിഡന്റുമാർ), കെ.വി.സാൻ ജോസ്(സെക്രട്ടറി),ജോയി കൊല്ലപറമ്പിൽ, രതീഷ് കുമാർ, എസ് .പ്രകാശ്, സണ്ണി പാലരുവി (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.