utuc-

കൊല്ലം: പൂട്ടിക്കിടക്കുന്ന കശുഅണ്ടി ഫാക്ടറികൾ തുറന്ന് പ്രവർത്തിപ്പിക്കാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം കളക്ടറേറ്റ് പടിക്കൽ യു.ടി.യു.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച

ഏകദിന സത്യഗ്രഹം കശുഅണ്ടി തൊഴിലാളി ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റും ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയുമായ എ.എ.അസീസ് ഉദ്ഘാടനം ചെയ്തു.

പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കാൻ യാതൊരു നടപടിയും സ്വീകരിക്കാതെ കശുഅണ്ടി വികസന കോർപ്പറേഷന്റെയും കാപ്പെക്സിന്റെയും പ്രവർത്തനം ഏതാനും ഉദ്യോഗസ്ഥന്മാരിൽ ഒതുക്കി അഴിമതിക്ക് വഴിതെളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ഫെഡറേഷൻ ജനറൽ സെക്രട്ടറി സജി ഡി.ആനന്ദ്, യു.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.സി.വിജയൻ, ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ, ഇടവനശ്ശേരി സുരേന്ദ്രൻ, പി.പ്രകാശ് ബാബു, കെ. സിസിലി, കുരീപ്പുഴ മോഹനൻ, ജി വേണുഗോപാൽ, എം.എസ്.ഷൗക്കത്ത്, കെ. രാമൻപിള്ള, പാങ്ങോട് സുരേഷ്, ടി.കെ.സുൽഫി, ഉല്ലാസ് കോവൂർ, സുഭാഷ് കല്ലട, ബിജു ലക്ഷ്മികാന്തൻ, ടി.കെ.രാജൻ, നാവായിക്കുളം മോഹൻദാസ്, ഗോപാലകൃഷ്ണപിള്ള, പാരിപ്പള്ളി സുരേന്ദ്രൻ, എൽ.ബീന, എ.എൻ.സുരേഷ്ബാബു, കിളികൊല്ലൂർ ബേബി, പാവുമ്പ ഷാജഹാൻ, സുന്ദരേശൻ, ശിവദാസൻ പിള്ള, കിച്ചിലു, ശാന്തകുമാർ, ടിങ്കു, തങ്കമ്മ, ശാരദ, സോമൻ, ടി.സി.അനിൽകുമാർ, തുളസി കൊട്ടിയം, വിക്രമൻ, ഷിബു പാരിപ്പള്ളി, താജുദ്ദീൻ എന്നിവർ നേതൃത്വം നൽകി.