കൊല്ലം: ടി.കെ.എം ഇന്റർനാഷണൽ സെന്റർ ഫോർ ട്രെയിനിംഗ് ആൻഡ് പ്ലേസ്‌മെന്റിൽ നടത്തുന്ന ഇന്റർനാഷണൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് ആൻഡ് ടാക്‌സേഷൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു കൊമേഴ്‌സ് കഴിഞ്ഞവർക്കും, ബികോം വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഓൺലൈനായും, ഓഫ്‌ലൈനായും നടത്തുന്ന ആറു മാസത്തെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഒമ്പതോളം ഇന്റർനാഷണൽ സർട്ടിഫിക്ക​റ്റുകൾ ലഭിക്കും. രണ്ടാംകു​റ്റിയിലുള്ള ഓഫീസിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 7994169343.