കൊല്ലം: സൊസൈ​റ്റി ഫോർ ഹ്യൂമൻ റൈറ്റ്സ് ജില്ലാ പുനഃസംഘടന കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടന്നു. ദേശീയ ചെയർമാൻ എം.എം. ആഷിക് ഉദ്‌ഘാടനം ചെയ്തു. ഷംനാദ് അദ്ധ്യക്ഷനായി. ദേശീയ സമിതി അംഗം എം. നസ്മ, കബീർ സഖാഫി, അലക്‌സ് മാമ്പുഴ, ഷംനാദ് നിസാമി, സംസ്ഥാന എക്‌സി. അംഗങ്ങളായ സൂര്യകല കൊട്ടാരക്കര, ശശികല എന്നിവർ പങ്കെടുത്തു. ഡോ. ആതുരദാസ്, ജോ. ആർ.ടി.ഒ ആർ. ശരത്ത് ചന്ദ്രൻ, ജോൺസൻ അഷ്ടമുടി, നൗഷാദ് കൊല്ലം, ഗിരികൃഷ്ണൻ എന്നിവരെ ആദരിച്ചു. പ്ലസ് ടു, എസ്.എസ്.എൽ.സി ഫുൾ എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണവും നടത്തി. ജില്ലാ പ്രസിഡന്റായി ബ്രൈറ്റ് സൈഫുദ്ദീനെയും സെക്രട്ടറിയായി അഡ്വ. ബി.എം. ജീവൻരാജിനെയും തിരഞ്ഞെടുത്തു.