veliyam
അടഞ്ഞുകിടക്കുന്ന കശുഅണ്ടി ഫാക്ടറികൾ സർക്കാർ ഏറ്റെടുത്തു പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് യു. ടി .യു. സി വെളിയം പഞ്ചായത്ത്‌ കമ്മിറ്റി നടത്തിയ പ്രതിഷേധ കൂട്ടായ്മ വെളിയം ഉദയകുമാർ ഉദ്ഘാടനം ചെയ്യുന്നു

ഓടനാവട്ടം : അടഞ്ഞു കിടക്കുന്ന കശുഅണ്ടി ഫാക്ടറികൾ സർക്കാർ ഏറ്റെടുത്തു പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് യു. ടി.യു.സി വെളിയം പഞ്ചായത്ത്‌ കമ്മിറ്റി ബഥേൽ ഫാക്ടറി പടിക്കൽ പ്രതിഷേധ കൂട്ടായ്മ നടത്തി.

കശുഅണ്ടി തൊഴിലാളി ഫെഡറേഷൻ താലൂക്ക് സെക്രട്ടറി വെളിയം ഉദയകുമാർ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. തൊഴിലാളികൾക്ക് പതിനായിരം രൂപ വീതവും, പ്രവർത്തിക്കുന്ന കമ്പനികളിലെ തൊഴിലാളികൾക്ക്

12500/- രൂപ വീതവും ഓണാശ്വാസമായി നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.