 
കൊല്ലം : സ്കൂൾ കുട്ടികളുടെ ദന്ത ആരോഗ്യത്തിനും ദന്ത സംരക്ഷണത്തിനും പ്രാധാന്യം നൽകുന്ന നൈറ്റ് ടൈം ബ്രഷിംഗ് ബോധവത്കരണത്തിന് ജില്ലയിൽ തുടക്കം. ഇതിനോടനുബന്ധിച്ച് നെടുങ്ങോലം ബി.ആർ.ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററും ആദിത്യ വിദ്യാകേന്ദ്ര പബ്ലിക് സ്കൂളും സംയുക്തമായി ബോധവത്കരണത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ബി.ആർ ഹോസ്പിറ്റൽ പീഡിയാട്രിക് ഡെന്റിസ്റ്റ് ഡോ. വിനയ് കവിരാജ് നേതൃത്വം നൽകി. രാത്രികാല ബ്രഷിംഗിന്റെ പ്രാധാന്യത്തെപ്പറ്റിയും അത് അവഗണിക്കുന്നത് വഴിയുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഇന്നു മുതൽ എല്ലാ ദിവസവും രാത്രി കാല ബ്രഷിംഗ് ആരംഭിക്കണമെന്നും ഇതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പോസ്റ്ററുകളും ബോധവത്ക്കരണ ചിത്രങ്ങളും സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആദിത്യ വിദ്യാകേന്ദ്ര സ്കൂൾ മാനേജിംഗ് ഡയറക്ടർ വാസുദേവൻപിള്ള, സ്കൂൾ പ്രിൻസിപ്പൽ ശാന്തപിള്ള, സീനിയർ അദ്ധ്യാപികമാരായ പ്രീജ, ഫൈസി എന്നിവർ സംസാരിച്ചു.