
ചവറ: ആർ.എസ്.പി നേതാവ് ചവറ വി.വാസു പിള്ളയുടെയും സരോജിനി പിള്ളയുടേയും മകൻ കുളങ്ങര ഭാഗം വിഡാനാൽ ബംഗ്ലാവിൽ (മാവൂത്തറയിൽ) വി.പദ്മകുമാർ (53) നിര്യാതനായി. ആർ.എസ്.പി ചവറ മണ്ഡലം കമ്മിറ്റിയംഗമാണ്. കൊറ്റംകുളങ്ങര ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി, കേരള യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സിന്ധു പത്മകുമാർ. മക്കൾ: പദ്മജ്.പി. കുമാർ (ടെക്നോ പാർക്ക്, തിരുവനന്തപുരം), പങ്കജ്.പി. കുമാർ.