 
കൊല്ലം: നടൻ ജയന്റെ 83-ാമത് ജന്മവാർഷികത്തിൽ പ്രഭാകരൻ ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റി അനുസ്‌മരിച്ചു. ഫൗണ്ടേഷൻ സംസ്ഥാന രക്ഷാധികാരി എ.ആർ.ഷറഫുദീൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ വക്കം മനോജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. അശോക് ശങ്കർ, ബൈജു ആലുംമൂട്ടിൽ, ബൈജു ഷെരീഫ്, അനൂപ് ഈപ്പൻ, ഡേറ്റാ ബിജു തുടങ്ങിയവർ സംസാരിച്ചു. ജയൻ പഠിച്ച ഹൈസ്‌കൂളിന് അദ്ദേഹത്തിന്റെ പേരിടണമെന്ന് യോഗം ആവശ്യപ്പെട്ടു. തുടർന്ന് ജയൻ അഭിനയിച്ച ഗാനങ്ങൾ ഉൾപ്പെടുത്തി ബൈജു ആലുംമൂട്ടിലിന്റെ ഗാനാർച്ചനനടന്നു. തേവള്ളിയിലെ ജയന്റെ പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടന്നു.