കൊല്ലം: വൈദ്യുതി ബില്ല് അടച്ചില്ലെങ്കിൽ രാത്രിയിൽ വൈദ്യുതി വിച്ഛേദിക്കുമെന്ന് കാണിച്ച് മൊബൈൽ ഫോണിൽ മലയാളത്തിലും ഇംഗ്ലീഷിലും മെസേജ് ലഭിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സന്ദേശവുമായി കെ.എസ്.ഇ.ബി ലിമിറ്റഡിന് ബന്ധമില്ലെന്ന് അധികൃതർ അറിയിച്ചു. കുടിശികയുള്ള ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധം രാത്രികാലങ്ങളിൽ വിച്ഛേദിക്കില്ല. ഉപഭോക്താക്കൾ വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കണം.