കൊല്ലം: ഇന്ധന കുടിശിക ലക്ഷങ്ങളായ സാഹചര്യത്തിൽ പൊലീസും ഫയർ ഫോഴ്സും അടക്കമുള്ള സർക്കാർ വകുപ്പുകൾക്ക് ഈമാസം 15ന് ശേഷം പെട്രോളും ഡീസലും നൽകില്ലെന്ന് ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്റെ തീരുമാനം.

ജില്ലയിൽ ഓരോ പമ്പുകൾക്കും 5 മുതൽ10 ലക്ഷം രൂപ വരെ വിവിധ വകുപ്പുകളിൽ നിന്ന് ലഭിക്കാനുണ്ട്. മാർച്ച് മുതലുള്ള തുകയാണ് കിട്ടാനുള്ളത്. വകുപ്പുകൾ ബില്ല് പാസാക്കിയെങ്കിലും സർക്കാർ പണം അനുവദിക്കാത്തതാണ് പ്രശ്നം. നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് മൈതാനം വിജയൻ, സെക്രട്ടറി വൈ. അഷ്റഫ്, പ്രസിഡന്റ് ആൻഡ്രൂസ് ജോർജ് എന്നിവർ പറ‌ഞ്ഞു.