കൊല്ലം: എസ്.എൻ കോളേജിലെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി സ്റ്റഡി സെന്ററിൽ എം.ബി.എ ഉൾപ്പെടെയുള്ള വിവിധ ബിരുദ - ബിരുദാനന്തര പ്രോഗ്രാമുകളിൽ പ്രവേശനത്തിനും റീ രജിസ്‌​ട്രേഷനുമുള്ള അപേക്ഷ ആഗസ്റ്റ് 12 വരെ സമർപ്പിക്കാം. ജേർണലിസം, റൂറൽ ഡെവലപ്പ്മെന്റ്, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, എക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, കൊമേഴ്‌സ്, ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, സോഷ്യൽ വർക്ക്‌സ്, മാനേജ്‌​മെന്റ് സ്റ്റഡീസ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. പട്ടികജാതി - വർഗ വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമാണ്. ഡിഗ്രി, പി.ജി കോഴ്‌സുകളിൽ കോളേജുകളിലെ റഗുലർ പഠനത്തോടൊപ്പം ഇഗ്‌നോയിലും ചേർന്ന് പഠിക്കാം.