ചാത്തന്നൂർ: ഇപ്റ്റ പാരിപ്പള്ളി മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ലിറ്റിൽ ഇപ്റ്റ രൂപീകരണവും വിദ്യാഭ്യാസ അവാർഡ് വിതരണം നടന്നു. പാരിപ്പള്ളി കമ്മ്യുണിറ്റി ഹാളിലെ എസ്.പ്രശോഭൻ നഗറിൽ നടന്ന ചടങ്ങിൽ
മന്ത്രി ജെ.ചിഞ്ചുറാണി അവാർഡുകൾ വിതരണം ചെയ്തു.
രണ്ടു ദിവസങ്ങളിലായിട്ടാണ് പരിപാടികൾ നടന്നത്. ഇരുപത്തിയഞ്ച് കുട്ടികൾക്ക് അഭിനയത്തിലും ചിത്രകലയിലും പരിശീലനം നൽകിയ സർഗ്ഗ 2022 ഏകദിന ക്യാമ്പിന്റെ ഉദ്ഘാടനം പാരിപ്പള്ളി ശ്രീകുമാർ നിർവഹിച്ചു.
ഇപ്റ്റ രക്ഷാധികാരി എൻ. ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കല്ലുവാതുക്കൽ പഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് വിജയകാന്തി മെഡലുകളും അനുമോദന പത്രവും നൽകി.
ഭാരത് സേവക് സമാജ് ദേശീയ പുരസ്കാര ജേതാക്കളായ വേണു സി. കിഴക്കനേല, എസ്.സന്തോഷ് കുമാർ, സീതമ്മ വിജയൻ എന്നിവരെയും
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പാരിപ്പള്ളി ശ്രീകുമാർ,ആർ.എം. ഷിബു, ശരൺതമ്പി എന്നിവരെയും ഇപ്റ്റ പ്രതിഭാധരവ് നൽകി ആദരിച്ചു.
അനുമോദനപകൽ നിറവിന്റെ ഉദ്ഘാടനം ജി.എസ്.ജയലാൽ എം.എൽ എ നിർവഹിച്ചു. ലിറ്റിൽ ഇപ്റ്റ പ്രഖ്യാപനവും ക്യാമ്പ് അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ജില്ലാ സെക്രട്ടറി മുരുക ലാൽ നിർവഹിച്ചു. സി.വി. സുജീർദത്ത് മനോഷ് കുമാർ, അഡ്വ. ജി.രാജേഷ്, എസ്.ബിനു, കെ.എസ്. ഷൈൻ, ഇപ്റ്റ ഭാരവാഹികളായ വേണു സി. കിഴക്കനേല, അനിൽ ഗോവിന്ദ്,
ടി. സുരേഷ്, പ്രകാശ്, കൃഷ്ണകുമാർ, ഉദയൻ, സുഭാഷ് ബാബു, ജയശ്രീമോഹൻ, മായ എന്നിവർ സംസാരിച്ചു. ലിറ്റിൽ ഇപ്റ്റ ഭാരവാഹികളായി അഥീന വേണു (പ്രസിഡന്റ് ), ഇർഷാദ് (സെക്രട്ടറി), ഷിജിൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു