 
അഞ്ചാലുംമൂട്: ചരിത്രമുറങ്ങുന്ന നീരാവിൽ എസ്.എൻ.ഡി.പി
വൈ.എച്ച്.എസ്.എസ് ശതാബ്‌ദി ആഘോഷങ്ങൾക്ക് സംഘാടക സമിതിയായി. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളുടെ പ്രേരണയിൽ നിരക്ഷരനായ കൊച്ചുവരമ്പേൽ കേശവൻ മുതലാളിയാണ് ജാതിഭേദമന്യേ നാട്ടിലെ മുഴുവൻ കുട്ടികൾക്കും ഒന്നിച്ചിരുന്ന് പഠിക്കാനായി സ്കൂൾ സ്ഥാപിച്ചത്. സ്കൂളിന്റെ സമർപ്പണവേളയിൽ ഗുരുദേവനും ചട്ടമ്പിസ്വാമികളും മഹാകവി കുമാരനാശാനും ഒത്തുചേർന്നത് ചരിത്രത്തിന്റെ ചാരുതയാണ്.
സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ.എൻ. ജയദേവൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.സുഭാഷ്ചന്ദ്രൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി അഡ്വ.എസ്. അനിൽകുമാർ,വൈസ് പ്രസിഡന്റ് എസ്. ഭാസി, എ.അമാൻ, ഡി.സുകേശൻ,എൻ. രമണൻ,പി.ജെ. ഉണ്ണികൃഷ്ണൻ, വി.ആർ.അജു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡോ.എൻ. ജയദേവൻ (ചെയർമാൻ), എസ്.സുഭാഷ്ചന്ദ്രൻ (വൈസ് ചെയർമാൻ), ഡോ.ആർ.സിബില (കൺവീനർ), എസ്.സന്തോഷ് (ജോയിന്റ് കൺവീനർ).