photo
കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്തിന്റെ നവീകരിച്ച സ്വരാജ് പുരസ്കാര ഓഡിറ്റോറിയം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്തിന്റെ നവീകരിച്ച സ്വരാജ് പുരസ്കാര ഓഡിറ്റോറിയം ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കൊവിഡ് മൂലം പ്രതിസന്ധിയെ നേരിടുന്ന വാദ്യ കലാകാരൻമാർക്ക് ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി ബ്ളോക്ക് പഞ്ചായത്തിന്റെ വാദ്യോപകരണ വിതരണ പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. 5 ഗ്രൂപ്പുകളിലായി 50ൽപരം കലാകാരൻമാർക്ക് 10 ലക്ഷം രൂപ മുടക്കിയാണ് വയലിൻ, ചെണ്ട, തകിൽ, നാദസ്വരം, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങൾ നൽകിയത്. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശിവപ്രസാദ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എം.ലീലാമ്മ, സെക്രട്ടറി ആർ.ദിനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.തങ്കപ്പൻ, എ.അഭിലാഷ്, സജി ഭദ്രൻ എന്നിവർ സംസാരിച്ചു.