aadu
ഓയൂരിൽ അഞ്ജാത ജീവി കൊന്ന തിന്ന ആട്

ഓയൂർ: ഓയൂർ കല്ലിടുക്കിൽ ഇരുമ്പ് കൂട്ടിൽ കെട്ടിയിരുന്ന ആടിനെ അഞ്ജാത ജീവി കൂടിന്റെ കമ്പി പൊളിച്ച ശേഷം പുറത്തേയ്ക്ക് വലിച്ചിട്ട് കൊന്നു തിന്നു. കഴിഞ്ഞ ദിവസം രാത്രി മൂന്ന് മണിയോടെയാണ് സംഭവം.കല്ലിടുക്കിൽ കല്ലുവിള വീട്ടിൽ പ്രഹ്ളാദന്റെ ആറ് മാസം പ്രായമുള്ള ആടിനെയാണ് കൊന്ന് തിന്നത്. ഇന്നലെ രാവിലെ വീട്ടുകാർ കൂട് തുറക്കാനെത്തിയപ്പോഴാണ് ആടിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പൂയപ്പള്ളി എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫീസ് അധികൃതരും സ്ഥലത്തെത്തി പരിശോധനടത്തി. വന്യ ജീവികളല്ലെന്നും നായ വർഗത്തിൽപ്പെട്ട ഏതോ ജീവിയാണ് ആടിനെ കൊന്ന് തിന്നതെന്ന് സംശയിക്കുന്നതായി ഫോറസ്റ്റ് സംഘം അറിയിച്ചു.സ​മീ​പ​പ്ര​ദേ​ശ​മാ​യ​ ​ഓ​ട്ടു​മ​ല​യി​ൽ​ ​സി.​സി.​ടി.​വി​യി​ൽ​ ​പു​ലി​യു​ടെ​ ​രൂ​പ​സാ​ദൃ​ശ്യ​മു​ള്ള​ ​ജീ​വി​യെ​ ​ക​ണ്ടു​വെ​ന്ന​ ​പ​രാ​തി​യി​ൽ​ ​ക​ഴി​ഞ്ഞ​യാ​ഴ്ച​ ​ഫോ​റ​സ്റ്റ് ​സം​ഘം​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യി​രു​ന്നു.