കൊല്ലം: മുണ്ടയ്ക്കൽ റസിഡന്റ്സ് അസോസിയേഷൻ സിൽവർ ജൂബിലി നിറവിൽ. സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്ഥിരം നടപ്പാക്കുന്ന പദ്ധതികൾക്ക് പുറമെ എം.ആർ.എ റോഡുകളിൽ മിറർ സ്ഥാപിച്ചും

മെഡിക്കൽ ക്യാമ്പുകൾ, യോഗാ ക്ലാസുകൾ, മ​റ്റ് റസിഡന്റ്സ് അസോസിയേഷനുകളുമായി ചേർന്ന് കലാസാഹിത്യ മത്സരങ്ങൾ, വനിതകൾക്ക് വേണ്ടി കുക്കറി ക്ലാസുകൾ, എൽഡേഴ്‌സ് ഫോറം, ബാലവേദി എന്നിവർക്ക് വേണ്ടി വിവിധ പരിപാടികൾ, കൊവിഡാനന്തര ബോധവത്ക്കരണ ക്ലാസുകൾ തുടങ്ങിയ സംഘടിപ്പിക്കും. സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്‌ഘാടനം ഗാന്ധിജയന്തി ദിനത്തിൽ സോപാനം ഓഡിറ്റോറിയത്തിൽ നടത്തും. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും സംഘടിപ്പിക്കും. പത്രസമ്മേളനത്തിൽ പ്രസിഡന്റ് കെ.എസ്. വിമൽകുമാർ, സെക്രട്ടറി എസ്. പത്മരാജൻ, ജോ. സെക്രട്ടറിമാരായ സി. വിജയകുമാർ, നിക്‌സൺ ജോർജ്ജ്, ട്രഷറർ അഡ്വ. ആർ.വേണു, ​എക്സി. അംഗം ടി.മോഹൻ എന്നിവർ പങ്കെടുത്തു.