പത്തനാപുരം : മലങ്കര ക്രിസ്ത്യാനി അസോസിയേഷൻ സമ്മേളനം ഇന്ന്. ചടങ്ങിന് തുടക്കം കുറിച്ച് അസോസിയേഷൻ നഗറിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പതാക ഉയർത്തി. മൗണ്ട് താബോർ ദയറയിലെ തോമാ മാർ ദിവന്യാസോസ് നഗറിലാണ് സമ്മേളനം നടക്കുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തു നിന്നുമായി 30 ഭദ്രാസനങ്ങളിലെ പള്ളികളെ പ്രതിനിധീകരിച്ച് 4300 ലധികം പ്രതിനിധികൾ പങ്കെടുക്കും. അസോസിയേഷൻ മാനേജിംഗ് കമ്മിറ്റിയിലേക്ക് 47 വൈദികർ ഉൾപ്പെടെ 141 അംഗങ്ങളെ തിരഞ്ഞെടുക്കും. ഒപ്പം വൈദിക ട്രസ്റ്റി, അൽമായ ട്രസ്റ്റി തിരഞ്ഞെടുപ്പും നടക്കും. പങ്കെടുക്കുന്ന അംഗങ്ങൾ ഇന്ന് 11 നകം രജിസ്ട്രേഷൻ പൂർത്തിയാക്കണം. തിരഞ്ഞെടുപ്പ് ഓൺലൈനായിട്ടാണ് നടത്തുക. സമ്മേളനത്തിന് എത്തുന്നവരും ഓൺലൈനായാണ് പങ്കെടുക്കേണ്ടത്. കർണാടക, ഗോവ ചീഫ് ഇൻകം ടാക്സ് ഓഫീസർ ആയിരുന്ന ടി.സഖറിയ മാണിയാണ് ചീഫ് വരാണാധികാരി. പരിശുദ്ധ കാതോലിക്ക ബാവ തിരഞ്ഞെടുപ്പ് ഫലം പ്രഖാപിക്കുന്നതോടെ സമ്മേളനം അവസാനിക്കും.