തഴവ: കുലശേഖരപുരം ഗ്രാമ പഞ്ചായത്തിന്റെ വികസന മുരടിപ്പിനും തൊഴിൽ നിഷേധത്തിനുമെതിരെ അസംഘടിത തൊഴിലാളി കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ റോഡുകൾ കുണ്ടും കുഴിയുമായി കിടക്കുകയാണ്, തെരുവുവിളക്കുകൾ കത്തുന്നില്ല. പഞ്ചായത്തിന്റെ അടിസ്ഥാന വികസനം തകർന്നിരിക്കുകയാണെന്ന് നീലികുളം സദാനന്ദൻ പറഞ്ഞു. യു.ഡബ്ല്യു. ഇ .സി കുലശേഖരപുരം മണ്ഡലം പ്രസിഡന്റ് ലാലാരാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബോബൻ ജി.നാഥ് , ബാബു ജി.പട്ടത്താനം, ബി.മോഹൻദാസ്, പെരുമാനൂർ രാധാകൃഷ്ണൻ, ജി .കൃഷ്ണ പിള്ള , എൻ. സുബാഷ് ബോസ്, കെ.എൻ. പത്മനാഭപിള്ള, കെ. ദിലീപ്, കെ.എം. നൗഷാദ്, അശോകൻ കുറുങ്ങപ്പള്ളി, കെ.എസ്. പുരം സുധീർ, ഇർഷാദ് ബഷീർ, ആദിനാട് നാസർ, മേടയിൽ ശിവ പ്രസാദ്, രാജേഷ് ആദിനാട്, സിദ്ദിഖ്, ആദിനാട് മജീദ്, രാജൻ പിള്ള കൊപ്പാറയിൽ, നീലി കുളം എൻ. രാജു, ശ്രീകുമാരി, സൗമ്യ എന്നിവർ സംസാരിച്ചു.