
കൊല്ലം: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് കൊല്ലം സോഷ്യൽ ഫോറസ്ട്രി സതേൺ റീജിയണും സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും വേണ്ടി വിവിധ മത്സരങ്ങൾ നടത്തുന്നു. ഇന്നും നാളെയും ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരവും ക്വിസ് മത്സരവും നടക്കും. 6ന് വനം വകുപ്പ് ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമായി ദേശഭക്തി ഗാനാലാപന മത്സരം, ഉപന്യാസ മത്സരം, ക്വിസ് എന്നിവ സംഘടിപ്പിക്കും. കൊല്ലം ക്രേവൻ എൽ.എം.എസ് ഹൈസ്കൂളാണ് മത്സര വേദി.