 
കൊല്ലം: ശാസ്താംകോട്ട ഡി.ബി കോളേജ് റിട്ട. പ്രൊഫസർമാരായ പൊന്മന പടന്നയിൽ പ്രൊഫ പി. ഉണ്ണിക്കൃഷ്ണന്റെയും പരേതയായ പ്രൊഫ. ജി. ചന്ദ്രലേഖയുടെയും മകളും എച്ച്. ഷിജിയുടെ (അദ്ധ്യാപകൻ, തഴവ ബി.ജെ.എസ്.എം മഠത്തിൽ ഹയർ സെക്കൻഡറി സ്കൂൾ) ഭാര്യയുമായ കവയിത്രി വള്ളിക്കീഴ് അമൃതത്തിൽ സി. പ്രീത (തൃശൂർ വാടാനപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക, 45) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പി.പി. അമൃത, പി. അപർണ. സഹോദരങ്ങൾ: പ്രദീപ് (സർവീസ് എൻജിനിയർ എയർ ഇന്ത്യ ), പ്രവീൺ (ക്രിയേറ്റീവ് ആർട്ടിസ്റ്റ് എൻജിനിയർ ലേയ്സ് മീഡിയ). സഞ്ചയനം 7ന് രാവിലെ 8ന്.