 
ചാത്തന്നൂർ: കനത്ത മഴയിൽ വീടിന്റെ ഭിത്തി ഇടിഞ്ഞുവീണു. വീട്ടമ്മ സംഭവത്തിന് തൊട്ടുമുമ്പ് ബന്ധുവീട്ടിലേയ്ക്ക് പോയതിനാൽ ദുരന്തം ഒഴിവായി. വേളമാനൂർ 'ഉമ'യിൽ സുശീലാദേവിയുടെ വീടിന്റെ കക്കൂസിനോട്
ചേർന്നുള്ള ഭാഗത്തെ ഭിത്തിയാണ് ഇന്നലെ രാവിലെ ഏഴുമണിയോടെ ഇടിഞ്ഞുവീണത്. സംഭവത്തിന് തൊട്ടു മുമ്പാണ് സുശീലാദേവി മൂത്തമകന്റെ ചാത്തന്നൂരിലെ വീട്ടിലേയ്ക്ക് പോയത്. ഇളയ മകൻ തൊട്ടടുത്ത ജോലി സ്ഥലത്തുമായിരുന്നു.