bank
കടയ്ക്കൽ ബാങ്ക് മെരിറ്റ് അവാർഡ് വിതരണം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു

കടയ്ക്കൽ : കടയ്ക്കൽ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടന്ന മെരിറ്റ് അവാർഡ് വിതരണം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എസ്.വിക്രമൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.പ്രതാപൻ സ്വാഗതം പറഞ്ഞു. പ്ലസ് ടു അവാർഡ് വിതരണം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരനും എസ്.എസ് .എൽ .സി അവാർഡ് വിതരണം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ജെ.നജീബത്തും നിർവഹിച്ചു. പഞ്ചായത്ത് പ്രസി
ഡന്റുമാരായ കെ.മധു, എം.മനോജ് കുമാർ , സി.പി.ഐ മണ്ഡലം സെക്രട്ടറി ജെ.സി അനിൽ,ടി.എസ്. പ്രഫുല്ലഘോഷ്, വി.ബാബു, എസ്.സുധിൻ, ജെ.എം .മർഫി, എ.കെ. സൈഫുദീൻ, പ്രഭാകരൻ പിള്ള, വിനോദ്, ശ്യാമളാവിലാസൻ, കെ.സുഭദ്ര, കെ.ജിസി , ബാങ്ക് സെക്രട്ടറി പി.അശോകൻ തുടങ്ങിയവർ സംസാരിച്ചു. ബാങ്കിന്റെ പ്രവർത്തന മേഖലയായ കടയ്ക്കൽ,കുമ്മിൾ പഞ്ചായത്ത് പ്രദേശത്ത് സ്ഥിര താമസക്കാരായ കടയ്ക്കൽ,കുമ്മിൾ,കുറ്റിക്കാട് ഹയർസെക്കൻഡറി സ്കൂളുകളിൽ നിന്ന് എസ്.എസ് .എൽ .സി , പ്ലസ് ടു പരീക്ഷകളിൽ
ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ബാങ്ക് വർഷങ്ങളായി നൽകി വരുന്ന മെരിറ്റ് അവാർഡുകളാ
ണ് ചടങ്ങിൽ വിതരണം ചെയ്തത്.