 
ചവറ: എൻ.എസ്.എസ് ട്രഷററായി തിരഞ്ഞെടുത്ത കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ പ്രസിഡന്റ് കൂടിയായ എൻ.വി. അയ്യപ്പൻ പിള്ളയ്ക്ക് തേവലക്കര പഞ്ചായത്തിലെ 17 കരയോഗങ്ങളും ചേർന്ന് സ്വീകരണം നൽകി.
സമ്മേളനവും സ്വീകരണ പരിപാടിയും എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. സുജിത്ത് വിജയൻ പിള്ള എം.എൽ.എ അയ്യപ്പൻ പിള്ളയെ ആദരിച്ചു. സംഘാടക സമിതി ചെയർമാനും താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റുമായ ടി. സത്യ വ്രതൻപിള്ള അദ്ധ്യക്ഷനായി. സംഘാടകസമിതി കൺവീനർ അഡ്വ. സി.എസ്.അനിൽകുമാർ സ്വാഗതം പറഞ്ഞു.
എൻ.എസ്.എസ് ട്രഷററായി തിരഞ്ഞെടുത്ത എൻ.വി. അയ്യപ്പൻ പിള്ളയ്ക്ക് തേവലക്കര പഞ്ചായത്തിലെ കരയോഗങ്ങൾ സംഘടിപ്പിച്ച സ്വീകരണ പരിപാടിയും സമ്മേളനവും എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു