muralidharan-78

പുനലൂർ: വാളക്കോട് ശ്രീകൈലാസത്തിൽ പരേതരായ പി. രാമന്റെയും കെ.എസ്. ഭാർഗവിയുടെയും മകനും റിട്ട. ഗവ. സീനിയർ ആയുർവേദ മെഡിക്കൽ ഓഫിസറുമായ ഡോ. ആർ. മുരളീധരൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഡോ. എൻ. വിജയലക്ഷ്മി (റിട്ട. ജോ. ഡയറക്ടർ, ഐ.എസ്.എം). മക്കൾ: അജയഘോഷ്, ഡോ. അജയ റാണി. മരുമക്കൾ: ദീപ്തി ഘോഷ്, നിബു വിജയൻ. സഞ്ചയനം 8ന്.