കൊല്ലം: ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം നവീകരിച്ച് കൊല്ലത്തിന്റെ കായിക വികസനം സാദ്ധ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ക്വയിലോൺ അത്‌ലറ്റിക് ക്ലബിന്റെ നൂറാമത് വാർഷിക പൊതുയോഗം സർക്കാരിനോടും കൊല്ലം കോർപ്പറേഷനോടും ആവശ്യപ്പെട്ടു.

സ്റ്റേഡിയവും പവലിയനുകളും നവീകരിച്ച് ഫ്ളഡ്ലിറ്റ്, സിന്തറ്റിക്ക് ട്രാക്ക്, ഫുട്ബാൾ കോർട്ട്, ഹാൻഡ് ബാൾ കോർട്ട് തുടങ്ങിയ ഗെയിമുകൾ കളിക്കാനും കായികതാരങ്ങൾക്കും പൊതുജനങ്ങൾക്കും ഉപയോഗിക്കാനും അന്തർദേശീയ മത്സരങ്ങൾ സംഘടിപ്പിക്കാനും ഉതകുന്ന നിലവാരത്തിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

'എല്ലാവർക്കും സ്പോർട്സ്, സ്പോർട്സിലൂടെ ആരോഗ്യം', 'പരിവർത്തനത്തിനായി കായികം' എന്ന സന്ദേശം ഉൾക്കൊണ്ടാണ് 100 ദിവസം നീണ്ടുനിൽക്കുന്ന നൂറാം വാർഷികാഘോഷം ക്യു.എ.സി ആസൂത്രണം ചെയ്തിരിക്കുന്നത്.

ക്യു.എ.സി ഹാളിൽ നടന്ന വാർഷിക പൊതുയോഗത്തിൽ ഭാരവാഹികളായി കെ. അനിൽകുമാർ അമ്പലക്കര (പ്രസിഡന്റ്), ജി. രാജ്മോഹൻ (സെക്രട്ടറി), കെ.എം. പ്രദീപ് (ട്രഷറർ) എന്നിവരെയും 20 അംഗ മാനേജിംഗ് കമ്മിറ്റിയെയും ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.