
കൊല്ലം: ഈ വർഷത്തെ നൂറനാട് ഹനീഫ് സ്മാരക സാഹിത്യപുരസ്കാരത്തിന് നിഷ അനിൽകുമാറിന്റെ അവധൂതരുടെ അടയാളങ്ങൾ എന്ന നോവൽ അർഹമായി. 25,052 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയതാണ് പുരസ്കാരം. ഡോ. ജോർജ് ഓണക്കൂർ, എം.ജി.കെ. നായർ, ചവറ കെ.എസ്. പിള്ള എന്നിവരായിരുന്നു വിധി കർത്താക്കൾ.
നാളെ കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടക്കുന്ന ചടങ്ങിൽ മലയാള മനോരമ മുൻ എക്സി. ഡയറക്ടർ തോമസ് ജേക്കബ് പുരസ്കാരം സമ്മാനിക്കും. അനുസ്മരണ സമിതി ചെയർമാൻ ചവറ കെ.എസ്. പിള്ള അദ്ധ്യക്ഷനാകും. മുൻ അവാർഡ് ജേതാവ് വി. ഷിനിലാൽ സംസാരിക്കും. അനുസ്മരണ സമിതി സെക്രട്ടറി ജി. അനിൽകുമാർ സ്വാഗതവും കൺവീനർ ആർ. വിപിൻ ചന്ദ്രൻ നന്ദിയും പറയും.