 
കുന്നത്തൂർ : കാരാളിമുക്കിൽ നടന്ന യൂത്ത് കോൺഗ്രസ് ഏകദിന ക്യാമ്പിന്റെയും പ്രതിഭാ സംഗമത്തിന്റെയും സമാപന സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം ഉദ്ഘാടനം ചെയ്തു. തുരുത്തിയിൽ ഓഡിറ്റോറിയത്തിൽ നടന്ന ഏകദിനക്യാമ്പ് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിപിൻ അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കളായ കെ.എസ്. ശബരിനാഥൻ, രാഹുൽ മാങ്കൂട്ടത്തിൽ, എബി പാപ്പച്ചൻ, കാർത്തിക് ശശി തുടങ്ങിയവർ ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. കാരുവള്ളിൽ ശശി, വൈ.ഷാജഹാൻ, തുണ്ടിൽ നൗഷാദ്, കല്ലട ഗിരീഷ് , തൃദീപ് കുമാർ,ദിനേശ് ബാബു, ശൂരനാട് അനുതാജ്, ആർ.അരുൺ രാജ്, ലോജു ലോറൻസ്, ഷാഫി ചെമ്മാത്ത്, നിധിൻ കുമാർ,അഡ്വ.സിനി എന്നിവർ സംസാരിച്ചു. ആകാശ് സ്വാഗതവും അഞ്ജലി നന്ദിയും പറഞ്ഞു.