 
എഴുകോൺ : കരീപ്ര ഗ്രാമപ്പഞ്ചായത്തിലെ തളവൂർക്കോണം മൃഗാശുപത്രി റോഡ് വശങ്ങളിടിഞ്ഞ് തകരുന്നു.
ഓടയില്ലാത്തതിനാൽ വെള്ളം കുത്തിയൊലിച്ച് ഒഴുകുന്നതാണ് റോഡ് തകരാൻ കാരണം. പാട്ടുപുരയ്ക്കൽ പാടശേഖരത്തിലേക്കും ഏലാ തോട്ടിലേക്കുമാണ് ഇതു വഴി വെള്ളമൊഴുകുന്നത്.
പ്രദേശവാസികൾ ദുരിതത്തിൽ
റോഡ് നിരന്നൊഴുകുന്ന വെള്ളപ്പാച്ചിലിൽ മാലിന്യങ്ങളും ചപ്പു ചവറുകളും ഒഴുകിയെത്തുന്നതും പതിവാണ്. ഇത് പ്രദേശവാസികൾക്ക് ഏറെ ബുദ്ധിമുട്ടാകുന്നുണ്ട്. ഓട നിർമ്മിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യത്തിലാണ് നാട്ടുകാർ.