ച​വ​റ : ഇന്ത്യയുടെ 75-ാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തോട​നു​ബ​ന്ധി​ച്ച് കെ. പി. സി. സി വി​ചാർ വി​ഭാ​ഗ് ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തിൽ ഹൈ​സ്​കൂൾ വി​ദ്യാർ​ത്ഥി​കൾ​ക്കാ​യി സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. 6ന് രാ​വി​ലെ 10 മ​ണി​ക്ക് ത​ട്ട​ശ്ശേ​രി എ​സ്. എൻ എൽ.പി സ്​കൂ​ളിൽ വ​ച്ചാ​ണ് മ​ത്സ​രം. പ​ങ്കെ​ടു​ക്കാൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാർ​ത്ഥി​കൾ തി​രി​ച്ച​റി​യിൽ രേ​ഖ​യു​മാ​യി എ​ത്തി​ച്ചേ​ര​ണം. കെ. പി. സി. സി സെ​ക്ര​ട്ട​റി അ​ഡ്വ. പി. ജർ​മ്മി​യാ​സ് ക്വി​സ് മ​ത്സ​രം ഉ​ദ്​ഘാ​ട​നം ചെ​യ്യും. ആ​ദ്യ അ​ഞ്ച് സ്ഥാ​ന​ങ്ങൾ നേ​ടു​ന്ന വി​ദ്യാർ​ത്ഥി​കൾ​ക്ക് 13ന് കൊ​ല്ല​ത്തു ന​ട​ക്കു​ന്ന ജി​ല്ലാ​ത​ല മ​ത്സ​ര​ത്തിൽ പ​ങ്കെ​ടു​ക്കാം.വിവരങ്ങൾക്ക്:
9745036338