
കുണ്ടറ: സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കുണ്ടറ ഓണമ്പലം മേട്ടിയാത്ത് വടക്കതിൽ ടിജിനാണ് (26) മരിച്ചത്. ഇന്നലെ വൈകിട്ട് 5.30ന് കുണ്ടറ പുന്നമുക്ക് ജംഗ്ഷന് സമീപമായിരുന്നു അപകടം. പെരുമ്പുഴ ഭാഗത്തുനിന്ന് ബൈക്കിൽ വരുകയായിരുന്നു ടിജിൻ സ്വകാര്യ ബസിനെ മറികടക്കൻ ശ്രമിച്ചപ്പോൾ എതിർ ദിശയിൽ വന്ന ബസിൽ തട്ടി റോഡിലേക്ക് വീഴുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ടിജിനെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: നിതു. മകൾ: അന്റോണിയ.