foot

കൊല്ലം: സംസ്ഥാന സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ജില്ലാ ടീമിനെ (പുരുഷ) തിരഞ്ഞെ‌ടുക്കാനുള്ള ട്രയൽ ഈമാസം 9, 10 തീയതികളിൽ കൊല്ലം എസ്.എൻ കോളേജ് ഗ്രൗണ്ടിൽ നടക്കും. ജില്ലാ ഫുട്ബാൾ അസോസിയേഷൻ അംഗങ്ങളായ ക്ലബുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള 2005 മേയ് 31ന് മുമ്പ് ജനിച്ചവർക്ക് ട്രയൽസിൽ പങ്കെടുക്കാം. 7, 8 തീയതികളിൽ വൈകിട്ട് മൂന്ന് മുതൽ ആറ് വരെ മുൻകൂറായി പേര് രജിസ്റ്റർ ചെയ്യാം. ഫോൺ: 9497175656, 9447204914.