
കൊല്ലം: ജില്ലയിലെ കൊമേഴ്സ് അദ്ധ്യാപകരുടെ കൂട്ടായ്മയായ അസോസിയേഷൻ ഒഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ ഹയർ സെക്കൻഡ കൊമേഴ്സ് വിഭാഗത്തിൽ മുഴുവൻ എ പ്ലസ് വാങ്ങിയ 325 ഓളം വിദ്യാർത്ഥികളെയും അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെയും ആദരിക്കുന്നു. 6ന് രാവിലെ 9ന് കരിക്കോട് ടി.കെ.എം എച്ച്.എസ്.എസിൽ ചേരുന്ന സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ പി.സി.വിഷ്ണുനാഥ്, എം.നൗഷാദ്, റിട്ട. ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ്, ബി.അബുരാജ്, ഡോ. ടി. ഷാഹുൽഹമീദ്, ഡോ.മുഹമ്മദ് ഹാരൂൺ, യഹിയ, പി.മനോജ് കുമാർ എന്നിവർ സംസാരിക്കും. കരിയർ ഗൈഡൻസ് ക്ലാസ് അജി ജോർജ് വാളകം നയിക്കും. ഭാരവാഹികളായ എം.ആസിഫ്, ഗ്ലാഡിസൺ, സനിൽകുമാർ, അനിത ജമാൽ, നൗജത്ത്, പി.എ.പ്രകാശ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.