meet

കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ 6ന് ഗ്ലോബൽ അലുമ്‌നി ഫാമിലി മീറ്റ് സംഘടിപ്പിക്കും. വൈകിട്ട് 3.30ന് കോളേജ് ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ പ്രിൻസിപ്പൽ പ്രൊഫ. സിന്ധ്യ കാതറീൻ മൈക്കിൾ അദ്ധ്യക്ഷയാകും. കോളേജ് മാനേജർ റവ. ഡോ. അഭിലാഷ് ഗ്രിഗറി അനുഗ്രഹ പ്രഭാഷണം നടത്തും. വിരമിച്ച അദ്ധ്യാപകരെ ഗുരുവന്ദനം ചടങ്ങിൽ ആദരിക്കും. പൂർവവിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സ്നേഹത്തണൽ എന്ന പേരിൽ ഒരു വിദ്യാർത്ഥിക്ക് വീടുവച്ച് നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.