manoj-c-r-padam
സി.ആർ.മനോജ് അനുസ്മരണ ദിനത്തിൽ പുതിയകാവ് നെഞ്ചുരോഗാശുപത്രിയിൽ നടന്ന ചടങ്ങ് സി.ആർ മഹേഷ് എം.എൽ.എ നേതൃത്വം നൽകുന്നു

തൊടിയൂർ: യുവ നാടകകൃത്ത് സി.ആർ.മനോജിന്റെ ഒന്നാം ഓർമ്മ ദിനത്തിൽ നന്മവണ്ടി, സി.അർ.മനോജ് സുഹൃദ് വേദി, ഗ്രാമാനന്ദും ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നിരാശ്രയർക്ക് പ്രഭാത ഭക്ഷണം വിതരണം ചെയ്തു. പുതിയകാവ് നെഞ്ചുരോഗാശുപത്രിയിലെ രോഗികൾ, കൂട്ടിരിപ്പുകാർ, ഒച്ചിറ ബസ് സ്റ്റാൻഡ് പരിസരത്ത് അന്തിയുറങ്ങുന്ന വയോജനങ്ങൾ തുടങ്ങിയവർക്കാണ് ഭക്ഷണം നൽകിയത്. സി.ആർ.മഹേഷ് എം.എൽ.എ ,പോണാൽനന്ദകുമാർ, ജയൻപതാരം, സജീവ് മാമ്പറ, ബിജു മുഹമ്മദ്, ഹാരീസ് ഹാരി, മഹേഷ് പണിക്കർ എന്നിവർ നേതൃത്വം നൽകി.