capex-padam

കൊല്ലം: സർക്കാരിന്റെ ഓണക്കിറ്റിലേക്കുള്ള കാപ്പെക്സിന്റെ കശുഅണ്ടി പരിപ്പുമായുള്ള ആദ്യ ലോഡ് പെരുമ്പുഴ ഫാക്ടറിയിൽ നിന്ന് പുറപ്പെട്ടു. ആദ്യ ലോഡിന്റെ ഫ്ളാഗ് ഓഫ് കാപ്പെക്സ് ചെയർമാൻ എം. ശിവശങ്കരപ്പിള്ള നിർവഹിച്ചു. 50 ഗ്രാമിന്റെ 20 ലക്ഷം പായ്ക്കറ്റുകളാണ് സപ്ലൈകോയുടെ നാല് ജില്ലകളിലായി വിതരണം ചെയ്യുന്നത്.

കാപ്പെക്സിന്റെ പത്ത് ഫാക്ടറികളിലാണ് പായ്ക്കറ്റുകൾ തയ്യാറാക്കുന്നത്. തൊഴിലാളികൾക്ക് തുടർച്ചയായി തൊഴിൽ ദിനങ്ങളും നൽകുന്നുണ്ട്. ചടങ്ങിൽ കാപ്പെക്സ് മാനേജിംഗ് ഡയറക്ടർ രാജേഷ് രാമകൃഷ്ണൻ, കൊമേഴ്സ്യൽ മാനേജർ പി. സന്തോഷ് കുമാർ, മറ്റ് കാപ്പെക്സ് ഉദ്യോഗസ്ഥർ, ഫാക്ടറി തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.