
കൊട്ടാരക്കര: ജി.ടെക് കമ്പ്യൂട്ടർ എഡ്യുക്കേഷൻ ജില്ലാ കലോത്സവം 6ന് കൊട്ടാരക്കര ധന്യ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് മുൻ എം.എൽ.എ പി.ഐഷാപോറ്റി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ എ.ഷാജു അദ്ധ്യക്ഷനാകും. സിനിമ നടൻ ശരത്ത് ശ്രീഹരി കലാ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ഹബീബ് മുഹമ്മദ്, എസ്.രഞ്ജിത്ത് എന്നിവർ പങ്കെടുക്കും. മൂന്ന് ഇനങ്ങളിലായി പതിനെട്ട് ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുക. വിജയികൾക്ക് 16ന് തിരൂരിൽ നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാമെന്ന് സംഘാടകരായ പ്രിൻസ് തൃക്കണ്ണമംഗൽ, എസ്.രഞ്ജിത്ത്, എം.വി.അരുൺ എന്നിവർ അറിയിച്ചു.