photo
ഏരൂർ ഗ്രാമ പഞ്ചായത്തിലെഅയിലറ ഗവ. ഹൈസ്കൂൾ റോഡിന്റെ ഉദ്ഘാടനം ജില്ലാ പ‌ഞ്ചായത്ത് അംഗം അംബികാ കുമാരി നിർവഹിക്കുന്നു. പ‌ഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ സമീപം

അഞ്ചൽ: കൊല്ലം ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ മുടക്കി നി‌ർമ്മിച്ച അയിലറ ഗവ.ഹൈസ്കൂൾ റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അംബികാ കുമാരി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സുരേഷ് അദ്ധ്യക്ഷനായി. ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ പ്രതിഭകളെ ആദരിച്ചു. സ്കൂൾ എച്ച്.എം ഷീജാ ബീഗം സ്വാഗതം പറഞ്ഞു. ഏരൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്നു വിനോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യാ ബിനു, ഗ്രാമ പ ഞ്ചായത്ത് അംഗങ്ങളായ അഖിൽ , വിഷ്ണു എന്നിവർ പങ്കെടുത്തു.