
കൊല്ലം: ട്രെയിനിൽ പാഴ്സലായി അയച്ച നിരോധിത പുകയില ഉത്പന്നങ്ങൾ ആർ.പി.എഫും എക്സൈസും ചേർന്ന് പിടിച്ചെടുത്തു. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് പത്തുലക്ഷം രൂപ വില വരുന്ന പുകയില ഉത്പന്നങ്ങളാണ് കണ്ടെടുത്ത്.
ബംഗളൂരു - കൊച്ചുവേളി എക്സ്‌പ്രസിൽ ഇന്നലെ പുലർച്ചെയാണ് എത്തിയത്. 150 കിലോ വീതം വരുന്ന 5 പായ്ക്കറ്റുകളിൽ 750 കിലോ പാൻമസാലയാണ് കണ്ടെടുത്തത്. ആലപ്പുഴയിൽ ഇറക്കാനാണ് ബുക്ക് ചെയ്തിരുന്നത്. ആലപ്പുഴയിലെ പരിശോധന ഭയന്നാണ് കൊല്ലത്ത് ഇറക്കിയത്. ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തിയ പായ്ക്കറ്റുകൾ ആർ.പി.എഫ് ഉദ്യോഗസ്ഥരും കൊല്ലം അസി. എക്സൈസ് കമ്മിഷണർ വി.റോബർട്ടിന്റെയും നേതൃത്വത്തിലുള്ള എക്സൈസ് സംഘവും പരിശോധിച്ചപ്പോഴാണ് നിരോധിത പാൻമസാലയാണെന്ന് സ്ഥിരീകരിച്ചത്. പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ബി. സുരേഷ് അറിയിച്ചു.